INC|ബുദ്ധിയുള്ളവരും വിദ്യാസമ്പന്നരും ശബരിമല യുവതി പ്രവേശനം ആവശ്യപ്പെടുമെന്ന് എഐസിസി വക്താവ് പവൻ ഖേര

2019-01-06 20

ശബരിമല യുവതി പ്രവേശന വിഷയത്തിൽ കേരള കോൺഗ്രസ് ഘടകത്തിന്റെ നിലപാടുകളോട് വീണ്ടും വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കുകയാണ് കോൺഗ്രസ് ദേശീയനേതൃത്വം. ബുദ്ധിയുള്ളവരും വിദ്യാസമ്പന്നരും ശബരിമല യുവതി പ്രവേശനം ആവശ്യപ്പെടുമെന്നാണ് എഐസിസി വക്താവ് പവൻ ഖേര പറഞ്ഞത്. ശബരിമലയിലെ യുവതി പ്രവേശനത്തെ എതിർക്കുന്ന കെപിസിസി നിലപാടിനോട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇതിനുമുൻപും പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ സംസ്ഥാനത്തെ സാഹചര്യം ബോധ്യപ്പെടുത്തി മറിച്ചൊരു നിലപാട് എടുക്കാൻ കെപിസിസി രാഹുൽ ഗാന്ധിയുടെ അനുമതി നേടിയിരുന്നു . എന്നാൽ വീണ്ടും കേന്ദ്രനേതൃത്വം കേരള ഘടകത്തിന്റെ നിലപാടുകളോട് ശക്തമായ വിയോജിപ്പ് അറിയിച്ചിരിക്കുകയാണ്.

Videos similaires